വളയം കുറുവന്തേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്‌ നേരെ അക്രമം; കാർ തീവെച്ചു നശിപ്പിച്ചു


വളയം: കുറുവന്തേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ചു നശിപ്പിച്ചതായി പരാതി. കുറുവന്തേരിയിലെ പൂക്കോട്ടുമ്മൽ അസീസിന്റെ കാറിനാണ് തീയിട്ടത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

വീടിന്റെ മുറ്റത്തുനിന്ന് തീ ഉയരുന്നത് കണ്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കാറിന് തീയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട്ടുകാർ തീ കെടുത്തുകയായിരുന്നു. ഡീസൽ ടാങ്കിന്റെ ഡോർ കുത്തിത്തുറന്ന നിലയിലാണ്. കാറിനുള്ളിലേക്ക് തീപടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

വളയം പോലീസ് സ്ഥലത്തെത്തി നാദാപുരം ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.