ആവര്‍ത്തിച്ച് ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി, കൊയിലാണ്ടി സ്വദേശി ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്


കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് സാമുഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായ കൊയിലാണ്ടി സ്വദേശിയായ ചിത്രകാരി ജസ്‌ന സലീമിനെതിരെ കലാപ ശ്രമത്തിന് കേസെടുത്ത് പോലീസ്. കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആര്‍.

കലാപ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. മുന്‍പ് ക്ഷേത്ര സന്നിധിയില്‍ നിന്ന് കേക്ക് മുറിക്കുന്നതടക്കമുള്ള വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് ഹൈക്കോടതി ഇടപെട്ട് വീഡിയോഗ്രാഫിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടയിലാണ് കഴിഞ്ഞമാസമാണ് കിഴക്കേ നടയിലെ കാണിക്കയ്ക്ക് സനമീപമുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം തന്നെ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമം ക്ഷേത്ര പരിസരത്ത് അനുവദിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

Summary: Police have registered a case against Jasna Salim for repeatedly violating the High Court order by offering Malacharat to the Krishna idol in the eastern nave of Guruvayur temple.