എല്ലാവർക്കും പാർപ്പിടം, മികച്ച ആരോഗ്യം; സ്ത്രീ – ശിശു സൗഹൃദ ബജറ്റുമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
വില്യാപ്പള്ളി: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് പ്രാധാന്യം നൽകി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്. 88 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്. 52.56 കോടി രൂപ വരവും 51.36 കോടി രൂപ ചെലവും ഒരുകോടി 19 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് പൂളക്കണ്ടി മുരളി അവതരിപ്പിച്ചു.
പ്രസിഡൻറ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. ഉയർന്ന അടിസ്ഥാന സൗകര്യ വികസനം, എല്ലാവർക്കും പാർപ്പിടം, അതിദാരിദ്ര നിർമ്മാർജനം, മികച്ച ആരോഗ്യം, ശുദ്ധമായ കുടിവെള്ളം, സംരംഭകത്വ പ്രോത്സാഹനം എന്നിവയിൽ ഊന്നിയ സമഗ്ര വികസനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. പശ്ചാത്തല വികസനത്തിന് 9 കോടി 8 ലക്ഷം രൂപയും, ഭവന നിർമ്മാണത്തിന് 73.18 ലക്ഷവും, ശുചിത്വ മേഖലയ്ക്ക് 51. 75 ലക്ഷം രൂപയും ആരോഗ്യ മേഖലയിൽ 49 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൃഗസംരക്ഷണം 26.50 ലക്ഷം, കലാ-കായികം 23 ലക്ഷം, സംരംഭകത്വം 21 ലക്ഷം, കാർഷിക മേഖല 23.40 ലക്ഷം, ക്ഷീര വികസനത്തിന് 17 ലക്ഷം, പട്ടികജാതി വികസനം 15.70 ലക്ഷം കുടിവെള്ളത്തിന് 21 ലക്ഷം ,അതി ദരിദ്ര നിർമാർജനത്തിന് 3.49, വയോജന മേഖലയ്ക്ക് 4.5 ലക്ഷം, വിദ്യാഭ്യാസത്തിന് 4.75 ലക്ഷം, ജൈവവൈദ്യ മേഖലയ്ക്ക് 4.5 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി. ചർച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത, സിമി, സുബിഷ, മെമ്പർമാരായ ഗോപാലൻ മാസ്റ്റർ, വിദ്യാധരൻ , ഷറഫുദ്ദീൻ, സഫിയ, പ്രശാന്ത് എന്നിവർ പങ്കെടുത്തു.
Description: Vilyappally Grama Panchayat with a women and child friendly budget