വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തി തുറന്ന് മോഷണം; മൂന്ന് പേരടങ്ങിയ മോഷണ സംഘത്തിൻ്റ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ


വടകര: വില്യാപ്പള്ളി സൂപ്പർ മാർക്കറ്റിൽ പൂട്ട് കുത്തിതുറന്ന് മോഷണം. ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി.

സമീപത്തെ കുഞ്ഞിരാമൻ ജ്വല്ലറിയിൽ മോഷണ ശ്രമവും നടന്നു. മൂന്നു മോഷ്ടാക്കളുടെ ദൃശ്യം മാർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവ രും മുഖം മറച്ചനിലയിലാണ്.

ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും മധ്യേയാണ് മോഷണം നടന്നത്. ഡേമാർട്ടിൻ്റെ ഷട്ടറിൻ്റ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത് ഈ ദൃശ്യം സി.സി.ടി.വിയിൽ ഉണ്ട്.

സമപത്തെ കുഞ്ഞിരാമൻ ജ്വല്ലറിയുടെ രണ്ട് പൂട്ടുകളും തകർത്തെങ്കലും സെൻട്രൽ ലോക്ക് പൊട്ടിക്കാൻ സാധിച്ചില്ല. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്ത എത്തി തെളിവുകൾ ശേഖരിച്ചു.