വില്യാപ്പള്ളി രാജന്‍ സ്മാരക പുരസ്‌കാരം മുഹമ്മദ് പേരാമ്പ്രക്ക്


പേരാമ്പ്ര: നാടക-സിനിമ നടനും സംവിധായകനുമായ വില്യാപ്പള്ളി രാജന്റെ സ്മരണാര്‍ഥം വില്യാപള്ളി രാജന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ അവാര്‍ഡ് നടന്‍ മുഹമ്മദ് പേരാമ്പ്രക്ക്. 10001രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്‌കാരം.

മാമുക്കോയ, ഫ്രാന്‍സിസ് ടി. മാവേലിക്കര, ടി. കെ. വിജയരാഘവന്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 19ന് വില്യാപള്ളി രാജന്‍ ചരമദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി സജീവന്‍ ചോറോട് അറിയിച്ചു.

10,001 രൂപയും പ്രശസ്തിപത്രവും ജിതേഷ് ചേന്ദമംഗലം രൂപകല്‍പന ചെയ്ത മെമന്റോയുമടങ്ങുന്ന അവാര്‍ഡ് കരിവെള്ളൂര്‍ മുരളി സമ്മാനിക്കും. വി.ടി. മുരളി അധ്യക്ഷത വഹിക്കും.

1970 മുതല്‍ നാടക രംഗത്തുള്ള മുഹമ്മദ് പേരാമ്പ്ര അമേച്ചര്‍ നാടകങ്ങളിലൂടെയാണ് ചുവടുറപ്പിച്ചത്. തകരച്ചെണ്ട, കഥ പറയുമ്പോള്‍, പത്തേമാരി, കുഞ്ഞനന്തന്റെ കട, ഉട്ടോപ്യയിലെ രാജാവ്, ഉള്‍ട്ട, സൈഗാള്‍ പാടുന്നു, ജഗള തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.