‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’: കാൻസറിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്


മേപ്പയ്യൂർ: ആരോഗ്യം ആനന്ദം-അകറ്റാം അർബുദം കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായി വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ രാവിലെ 10മണിക്ക് സംഘടിപ്പിച്ച പരിപാടി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ ബാബു സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.ജ്യോതി കെ.എം. വിഷയാവതരണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ സുബിഷ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സി.ഡി.എസ് പ്രസിഡന്റ്‌ ശ്രീമതി സവിത ആശംസകൾ നേർന്ന് സംസാരിച്ചു. സി.ഡി .എസ് പ്രവർത്തകർ, ആയുർവേദ ആശുപത്രി നേഴ്സ്, ആശാവർക്കർമാർ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുഷികുമാർ.എ നന്ദി പറഞ്ഞു.

Description: Villypally village panchayat has come forward to fight against cancer