നിയമനം ലഭിച്ചവര്‍ ഒത്തുകൂടി; നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം


നരിപ്പറ്റ: നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല നടത്തുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികവും, നിയമനം ലഭിച്ചവരുടെ സംഗമവും സംഘടിപ്പിച്ചു.

ഈ വര്‍ഷം വിവിധ വകുപ്പുകളില്‍ നിയമനം ലഭിച്ചവര്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം സജിതാ സുധാകരന്‍ ഉപഹാരങ്ങള്‍ നല്‍കി. ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റ അധ്യക്ഷനായി.

തലശ്ശേരി അസി. പ്രിസണ്‍ ഓഫീസര്‍ സജീഷ് കോട്ടേമ്പ്രം ക്ലാസെടുത്തു. അനീഷ് ഒ., രജീഷ് കാരപ്പറമ്പത്ത്, ടി.പി. വിനോദന്‍, രജില്‍ കാരപ്പറമ്പന്‍, ബി. അനഘ്, അതുല്‍, അധിന്‍ ചന്ദ്രന്‍, മഹാദേവന്‍ എന്നിവര്‍ സംസാരിച്ചു.