വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാർ അനുസ്മരണം; സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ജബലുന്നൂർ വിദ്യാർഥി സംഘടന സുഹ്ബയുടെ നേതൃത്വത്തില്‍ അന്തരിച്ച സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാരുടെ അനുസ്മരണം നടത്തി.

സമസ്ത ജില്ലാ സെക്രട്ടറി പി.എം കോയ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു.

മിദ്‌ലാജ് ചളിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. റഹ്മത്തുള്ളാഹ് നിസാമി പ്രാർഥന നിർവഹിച്ചു. ഷരീഫ് മുസ്ല്യാർ അധ്യക്ഷനായി. ഫസ്‌ലു റഹ്‌മാൻ വാഫി, ഫൈസൽ ഫൈസി, ഷമീം ബാഖവി, അസിഫ് ഹുദവി, നാഫി കൂമുള്ളി, ഷഹൽ പൂനത്ത് സംസാരിച്ചു.