വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം, അറിയാം വിശദമായി


വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റെറിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (Multi purpose Health Worker – MPHW) ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ജനറൽ നഴ്സിംഗ് &മിഡ്‌ വൈഫറി (GNM) യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ 09-07-2024 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്‍റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.