‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാവണം’; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചര്‍ച്ച ചെയ്ത് വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം


മേമുണ്ട: തൊഴിലിടങ്ങളിലും പൊതു സമൂഹത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അറുതി വരുത്താനായി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാവാണമെന്ന് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ ശശി ചക്കിട്ടപ്പാറ. മേമുണ്ട പൊന്നാറത്ത് ഭവനില്‍ ഇന്ന് സംഘടിപ്പിച്ച വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

രാവിലെയോടെ ആരംഭിച്ച സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി. വരുന്ന തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിന്റെ സാഹസ് ക്യാമ്പ് എന്നിവയുടെ ഒരുക്കങ്ങളെക്കുറിച്ച് സംഗമം ചര്‍ച്ച ചെയ്തു.

മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷീല പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. രഞ്ജിനി വെള്ളാച്ചേരി , ശാലിനി. കെ.വി , സരള. പി , പ്രസന്ന. കെ , സി.പി.ബിജു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Description: Villyapalli Constituency Mahila Congress Sangamam