ഗ്രാമോത്സവം; സാഹിത്യസദസ്സും പഴയകാല പ്രവർത്തകർക്ക് ആദരവും സംഘടിപ്പിച്ച് പാലയാട് ദേശീയ വായനശാല
മണിയൂർ: പാലയാട് ദേശീയ വായനശാലയുടെ നേതൃത്വത്തിൽ സാഹിത്യസദസ്സും മുൻകാല പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ വിമിഷ് മണിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഗ്രാമോൽസവം 2024’ ൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ഐ.പി.പത്മനാഭൻ ചടങ്ങിൽ മോഡറേറ്ററായി. സത്യൻ മണിയൂർ, കുനിയിൽ ശ്രീധരൻ, നിജീഷ്.കെ.കെ, അമയ.എൻ.വി തുടങ്ങിയവർ സാഹിത്യ സദസിൽ കവിതകൾ അവതരിപ്പിച്ചു.
മുൻകാല ലൈബ്രറി പ്രവർത്തകരായ ഇ.നാരായണൻ മാസ്റ്റർ, പുതിയോട്ടിൽ കുമാരൻ, നരേന്ദ്രൻ.ടി.വി, ഗോപി കൊയമ്പ്രത്ത്, പനക്കൽ മാധവൻ, ബാലൻ.പി.പി, ഗംഗാധരൻ.വി.സി, രത്നാകരൻ മാസ്റ്റർ.ഒ, ബാലകൃഷ്ണൻ.ഒ,
രവീന്ദ്രൻ.എൻ.എൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.പി.ബാബു, ഷൈജു.കെ.പി, വിജയൻ.വി.കെ, കെ.കെ.രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Summary: village festival; Palayad National Library organized literature gathering and respect to past workers