വയനാട്ടിലെ മേപ്പാടിക്ക് തുല്യമായ പരി​ഗണന വിലങ്ങാടിനും നൽകും; നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതാ പ്രദേശം സന്ദർശിച്ചു


വാണിമേൽ: നിയമസഭാ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദർശിച്ചു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാ​ഗമായിരുന്നു സന്ദർശനം. ഉരുൾപൊട്ടലുണ്ടായ മേഖല വാസയോഗ്യമാണോ എന്ന കാര്യവും നിയമസഭ പരിസ്ഥിതി സമിതി പരിശോധിച്ചു. മേപ്പാടിയിലെ അതേ പരിഗണന വിലങ്ങാട്ടെ ദുരിതബാധിതർക്കും നൽകുമെന്നും സമിതി വ്യക്തമാക്കി.

രാവിലെയാണ് വിലങ്ങാട് നിയമസഭ പരസ്ഥിതി സമിതി അംഗങ്ങൾ എത്തിയത്. ഇ.കെ വിജയൻ ചെയർമാനായ സമിതിയിൽ 8 അംഗ എം എൽ എമാരാണ് സന്ദർശനം നടത്തിയത്. ഉരുൾപൊട്ടൽ നാശം വിതച്ച വിലങ്ങാടും പരിസര പ്രദേശങ്ങളിലും സന്ദർശിച്ചു. ജില്ലാ കലക്ടർ, തഹൽസിദാർ, വിവിധവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രദേശത്തെക്കുറിച്ച് കൂടുതൽ പഠനത്തിനായി കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്‌ധ സംഘം അടുത്ത ആഴ്ച വിലങ്ങാട് എത്തും.

Description: Vilangad will be given equal consideration to Mepadi in Wayanad; Legislative Environment Committee visited Vilangad landslide affected area.