‘വിലങ്ങാട് ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തരസഹായമെത്തിക്കണം’; ഹ്യൂമൻറൈറ്റ്‌സ് പ്രൊട്ടക്‌ഷൻ മിഷൻ


വിലങ്ങാട്: വിലങ്ങാട് ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തരസഹായം എത്തിക്കണമെന്ന് ഹ്യൂമൻറൈറ്റ്‌സ് പ്രൊട്ടക്‌ഷൻ മിഷൻ. ജില്ലാ കമ്മിറ്റിയുടെ പൊതുയോഗം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, രവീന്ദ്രൻ കണ്ണൻകൈ, ടി.കെ. ആനന്ദ്കുമാർ, കളത്തുംപടിക്കൽ പ്രേമരാജൻ, സന്തോഷ്‌കുമാർ, കെ. സാജു, എം.എം. പ്രശാന്ത്, എം.എസ്. അദിനാൻ, പി. അശോകൻ, സൗമ്യ മണികണ്ഠൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ടി.കെ. ആനന്ദ്കുമാർ (പ്രസിഡണ്ട്), എം.എം. പ്രശാന്ത് (വൈസ്‌ പ്രസിഡണ്ട്‌), കെ. പ്രേമരാജൻ (സെക്രട്ടറി), എം.എസ്. അദിനാൻ (ജോ. സെക്രട്ടറി), എം. സേക്സൺ (ട്രഷറര്‍).