വിലങ്ങാട് ഉരുൾപ്പൊട്ടൽ; ദുരിതബാധിതരുടെ യോഗം ഡിസംബർ 6ന്


വിലങ്ങാട്: ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന് ചേരും. ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭൂമി അനുവദിക്കുന്നത് സംമ്പന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടറാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ആറാം തിയ്യതി ഉച്ചയ്ക്ക് 2.30 ന് വിലങ്ങാട് പാരിഷ് ഹാളിലാണ് യോ​ഗം ചേരുക. ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടമായ കുടുംബങ്ങൾ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് കലക്ടർ അറിയിച്ചു.

Description: Vilangad rolling; Meeting of the affected on December 6