വിലങ്ങാട് ഉരുള്‍പൊട്ടല്‍; കൃഷി നാശത്തിന് ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി
വിലങ്ങാട്: ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ കൃഷി നാശത്തിന് ഓണ്‍ലൈനായി അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി. ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രദേശത്തെ കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തിലാണ് കൃഷി നാശത്തിന് AIMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി നീട്ടിയത്.
ഒക്ടോബര്‍ 15 വരെ കൃഷി നാശത്തിന് ഓണ്‍ലൈനായി അപേക്ഷ നൽകാം. ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ച പ്രദേശത്തുള്ള കര്‍ഷകരിൽ ഇനിയും അപേക്ഷ നൽകാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9383471893