വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടം ഇതുവരെ കണകാക്കിയതിലും കൂടുതൽ, പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം
വിലങ്ങാട്: വിലങ്ങാടും പരിസര പ്രദേശങ്ങളിലും ജൂലൈ 29നു രാത്രിയിലുണ്ടായ ഉരുൾ പൊട്ടലിൽ ഉണ്ടായത് വൻ നാശ നഷ്ടം. ഇതുവരെ പുറത്തുവന്ന കണക്കുകൾ പൂർണമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പറമ്പടിയിലെയും പന്നിയേരിയിലും ഉണ്ടായത് ഏക്കറുകണക്കിന് കൃഷിനാശം.
പറമ്പടിയിലെയും പന്നിയേരിയിലേക്കുമുള്ള റോഡുകൾ തകർന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഇവിടേക്ക് എത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനാലാണ് ഉരുൾപൊട്ടലിനെ തുടർന്ന് ഈ മേഖലകളിലുള്ള കൃഷി നാശത്തിന്റെയും മറ്റും കണക്കുകൾ ഉദ്യോഗസ്ഥർക്ക് ശേഖരിക്കാൻ കഴിയാതെ പോയത്. പറമ്പടിയിൽ പറക്കാടൻ ചന്തൂട്ടി, ടി.കെ.വിജയൻ, വേലിയേരി ചന്തു, പാലിൽ സുരേഷ് എന്നിവരുടെ കൃഷിയിടങ്ങൾ ഭൂരിഭാഗവും നശിച്ചു.
പന്നിയേരിയിൽ കുഞ്ഞാൻ എന്നയാളുടെ ഒരു ഏക്കർ കൃഷി ഭൂമിയാണ് ഉരുൾപൊട്ടലിൽ ഇല്ലായത്. പാലുമ്മൽ ബിജുവിന്റെ റബർ തോട്ടവും ഉരുൾപൊട്ടലിനെ തുടർന്ന് ഭാഗികമായി നശിച്ച അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് പ്രദേശവാസികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചതിനാൽ നാട്ടുകാരും കൃഷി നാശം അറിയാൻ വൈകി.
Description: Vilangad Landslide; The loss is higher than so far estimated, with acres of crop loss in Parambadi and Pannieri.