വിലങ്ങാട് ഉരുൾപൊട്ടൽ; പി സന്തോഷ് കുമാർ എം പി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു, മുച്ചങ്കയം പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കും


വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പ്രദേശം പി സന്തോഷ് കുമാർ എം പി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും മലവെള്ളപാച്ചലിൽ മരണമടഞ്ഞ മാത്യു മാസ്റ്ററുടെ വീട്ടിലും എം പി സന്ദർശനം നടത്തി. ക്യാമ്പുകളിലുള്ളവരുമായി സംസാരിച്ചു.

കോളനികളിലെ ജനങ്ങളെ പ്രധാന പാതയിലൂടെ പുറം ലോകത്തെത്തിക്കാനുള്ള മുച്ചങ്കയം പാലം ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നു കിടക്കുകയാണ്. പാലം പുനർനിർമ്മിക്കാൻ എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് എം പി പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ്, നേതാക്കളായ എം ടി ബാലൻ, ശ്രീജിത്ത് മുടപ്പിലായി, ജലീൽ ചാലക്കണ്ടി, എൻ. പി. വാസു, ഗ്രാമ പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുംമൂട്ടിൽ, പി കെ ശശി എന്നിവർ എം പിക്ക് ഒപ്പമുണ്ടായിരുന്നു.