വിലങ്ങാട് ഉരുള്‍പൊട്ടൽ; മന്ത്രി റോഷി അഗസ്റ്റിന്‍ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു


വിലങ്ങാട്: മന്ത്രി റോഷി അഗസ്റ്റിന്‍ വിലങ്ങാട് സന്ദർശിച്ചു. ഉരുള്‍പൊട്ടലുണ്ടായതിനെ തുടർന്ന് പ്രദേശവാസികളെ മാറ്റിതാമസിപ്പിച്ച ക്യാമ്പുകളും ഉരുൾപൊട്ടി നാശനഷ്ടമുണ്ടായ മഞ്ഞക്കുന്ന് പ്രദേശവും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു.

ഇന്ന് രാവിലെയാണ് മന്ത്രി വിലങ്ങാടെത്തിയത്. മഞ്ഞക്കുന്ന് പാരിഷ് ഹാൾ, പാലൂര്, കുറ്റല്ലൂര്, എന്നീ ക്യാമ്പുകളിലെത്തിയ മന്ത്രി ഭൗതീക സൗകര്യങ്ങൾ വിലയിരുത്തി. തുടർന്ന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാ​ഗമായി ഇവിയെയുള്ള ക്യാമ്പുകൾ വെള്ളിയോട് സ്കൂളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പിലുള്ളവരുമായി മന്ത്രി സംസാരിച്ചു. എത്രയും പെട്ടെന്ന് നഷ്ടപ്പെട്ടുപോയ വീട് ഉൾപ്പടെ പുനർ നിർമിക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.