വിലങ്ങാട് ഉരുള്‍പൊട്ടല്‍: കര്‍ഷക അദാലത്ത് 12ന്, അപേക്ഷ 15വരെ നീട്ടി
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ എയിംസ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി 15വരെ സമര്‍പ്പിക്കാം. ഉരുള്‍പൊട്ടലില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി 12ന് വിലങ്ങാട് നെഹ്‌റു മെമ്മോറിയല്‍ ഗ്രന്ഥാലയത്തില്‍ രാവിലെ 10മുതല്‍ രണ്ട് മണി വരെ വാണിമേല്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്തില്‍ അദാലത്ത് നടക്കും.
ഉരുള്‍പൊട്ടലില്‍ വിലങ്ങാട് വലിയ നാശനഷ്ടമാണ് ഉണ്ടായത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോവുകയും 112 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും നാല് കടകള്‍ നശിക്കുകയും ചെയ്തിരുന്നു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തിരുന്നു.
Description: Vilangad Landslide: Farmers Adalat on 12th, application extended till 15th