വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു


വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി വികെ സനോജ് , സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക് സെക്രട്ടറി രാഹുൽ രാജ്, പ്രസിഡൻ്റ് എകെ ബിജിത്ത്, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, മേഖലാ പ്രസിഡൻ്റ് ആദർശ് തുടങ്ങിയവരും ഉണ്ടായിരുന്നു.