വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയിൽ അപാകതയെന്ന് പരാതി, പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്
വാണിമേൽ: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയിൽ അപാകതയെന്ന് പരാതി. പട്ടികയിൽ അനർഹരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസിൽ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസിൽദാർ ടിപി അനിതയുടെ നേതൃത്വത്തിലാണ് പരിശോധന.
ദുരിത ബാധിതരുടെ നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോൾ പരിഗണിക്കുന്നത്. അർഹരായ പലരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നും, അനർഹർ പട്ടികയിൽ കയറിക്കൂടി എന്നും ആരോപണമുണ്ട്. അതേസമയം, പട്ടികയിലെ അപാകതയ്ക്കെതിരെ കോൺഗ്രസ് ഈ മാസം 18ന് പ്രതിഷേധം സംഘടിപ്പിക്കും.