വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുഴയും തോടുകളും നവീകരിക്കാന്‍ 2.49 കോടിയുടെ ഭരണാനുമതി


വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വിലങ്ങാട് പുഴയും തോടുകളും നവീകരിക്കാന്‍ 2.49കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി. പുഴയിലെ ചെളിയും മണ്ണും നീക്കി സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനായി മേജര്‍ ഇറിഗേഷന്‍ സമര്‍പ്പിച്ച രണ്ട് കോടിയുടെ പദ്ധതിക്കും ചെറുതോടുകള്‍ വീണ്ടെടുക്കാന്‍ മൈനര്‍ ഇറിഗേഷന്‍ സമര്‍പ്പിച്ച 49.6ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.

തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതിക്ക് അടിയന്തിരമായി ഭരണാനുമതി നല്‍കിയത്. മഴക്കാലത്തിന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കാനായി ഉരുള്‍പൊട്ടലുണ്ടായ മഞ്ഞച്ചീളി മുതല്‍ ഏഴു റീച്ചുകളാക്കി തിരിച്ച് പ്രവൃത്തികള്‍ നടത്തും. ഉരുള്‍പൊട്ടലില്‍ പുഴ ഗതിമാറിയൊഴുതി വലിയ നാശമാണുണ്ടായത്‌.

ഉരുള്‍പൊട്ടലില്‍ ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ തകർന്നത് ഉൾപ്പെടെ 156 ലക്ഷം രൂപയുടെ നഷ്ടമാണു പൊതുമരാമത്തു വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്. ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണു കണക്ക്.

Vilangad Landslide: 2.49 Crore Sanctions for Upgrading River and Streams