വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്കായി 13,39,800 രൂപ അനുവദിച്ചു
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു. 13,39,800 രൂപയാണ് അനുവദിച്ചത്. വീട് നഷ്ടമാവുകയും, വീട് താമസ യോഗ്യമല്ലാതാവും ചെയ്തതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും പിന്നീട് വാടക വീടുകളിലേക്ക് താമസം മാറുകയും ചെയ്തവർക്കാണ് തുക നല്കിയത്.
92 കുടുബങ്ങൾക്കാണ് വീടിൻ്റെ വാടക തുക ലഭിച്ചിരിക്കുന്നത്. ഒരു മാസം 6000 രൂപയാണ് സർക്കാർ വാടക നല്കാൻ നിശ്ചയിച്ചിരുന്നത്. 46 കുടുംബങ്ങൾക്ക് 18,000 രൂപ മാസവാടകയും, 41 കുടുംബങ്ങൾക്ക് 12 ,000 രൂപയും മൂന്ന് വീട്ടുകാർക്ക് ഒരു മാസവാടകയും ഒരു വീട്ടുകാരന് 19 ദിവസത്തെയും മറ്റൊരാൾക്ക് 5 ദിവസത്തെ തുകയുമാണ് വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ 6 ന് തിരുവന്തപുരത്ത് മന്ത്രിതല യോഗത്തിലാണ് 92 കുടുംബങ്ങൾക്കും വാടക തുക അടിയന്തരമായി അനുവദിക്കാൻ നിർദ്ദേശം ഉണ്ടായത്.
Description: Vilangad Landslide; 13,39,800 has been sanctioned for the affected people