ഉത്പാദനമേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കി വാര്‍ഷിക പദ്ധതി; മേപ്പയൂരില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ മണലില്‍ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി. സുനില്‍ കരട് പദ്ധതി അവതരിപ്പിച്ചു.
വര്‍ക്കിങ്ങ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചക്ക് ശേഷം ഉത്പാദനമേഖലക്കും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സംരംഭകത്വം, തൊഴില്‍ നൈപുണി എന്നിവക്കും ഊന്നല്‍ നല്‍കിയുള്ള വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്‍.കെ സത്യന്‍, രാജേഷ് അരിയില്‍, വി.പി.സതീശന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ സ്വാഗതവും, സെക്രട്ടറി എ. സന്ദീപ് നന്ദിയും പറഞ്ഞു.