കാവുന്തറ എ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം


നടുവണ്ണൂര്‍: കാവുന്തറ എ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ സോമന്‍ കടലൂരാണ് ഉദ്ഘാടനം ചെയ്തത്. പി.ടി.എ പ്രസിഡന്റ് സി.എം.ശശി മാസ്റ്റര്‍ അധ്യക്ഷനായി.

പ്രധാനാധ്യാപിക കെ.കെ.പ്രസീത ടീച്ചര്‍, എം.പി.ടി.എ പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, സി.എം.നസീമ, ശ്യാമള പിലാക്കാട്ട്, കെ.ടി.സുലേഖ, എം.സജു, സി.എ.ഷര്‍മിള, എസ്.അലോപ എന്നിവര്‍ സംസാരിച്ചു.