കഥയിലൂടെയും കവിതയിലൂടെയും കുട്ടികള്‍ ഭാവനാ ലോകത്തേക്ക്; ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലസാഹിത്യ വേദി സംഘടിപ്പിച്ചു


പന്തിരിക്കര: കുട്ടികളില്‍ കഥയും കവിതയും ഭാവനയും നിറച്ച് ചങ്ങരോത്ത് ജി.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലസാഹിത്യ വേദി സംഘടിപ്പിച്ചു. പ്രശസ്ത കവിയും ചിത്രകാരനും ഗാനരചയിതാവും സംവിധായകനുമായ യു.കെ രാഘവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി കഥകളും കവിതകളും അവതരിപ്പിച്ചു. ഇത് കുട്ടികളെ ഭാവനയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ട് പോവുന്ന തരത്തിലായിരുന്നു.

പിടിഎ പ്രസിഡന്റ് അമൃത് ലാല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്റ് സുനില്‍ അബ്രഹാം, മുന്‍ പി.ടി.എ പ്രസിഡന്റ് ലിബാഷ്, പ്രകാശന്‍ വേങ്ങേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രധാനധ്യാപകന്‍ പ്രദീപന്‍ മണ്ണാര്‍ക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ രജിത ടീച്ചര്‍ നന്ദി പറഞ്ഞു.