പെരുവണ്ണാമൂഴിയില്‍ ചിത്രീകരിച്ച ‘ജാക്‌സണ്‍ ബാസാര്‍ യൂത്ത്’ ലെ ആദ്യ ഗാനം പുറത്ത്; ജാഫര്‍ ഇടുക്കിക്കും ലുഖ്മാനുമൊപ്പം ആടിതിമിര്‍ത്ത് ചക്കിട്ടപാറക്കാരും


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ ചിത്രീകരിച്ച ജാഫര്‍ ഇടുക്കി ലുഖ്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ലെ ‘പള്ളി പെരുന്നാള്‍’ ഗാനം പുറത്തിറങ്ങി. കെട്ടിലും മട്ടിലും ഒരു ‘കളര്‍ഫുള്‍ എന്റെര്‍ടെയ്‌നര്‍’ എന്ന് തോന്നുന്ന തരത്തിലുള്ള പാട്ടില്‍ ആടിതിമര്‍ക്കുന്ന ചക്കിട്ടപ്പാറ സ്വദേശികളെയും കാണാം. പെരുവണ്ണാമൂഴില്‍ ചിത്രീകരിച്ച ഗാനരംഗങ്ങളില്‍ ജാഫര്‍ ഇടുക്കിക്കും ലുഖ്മാനുമൊപ്പം ചക്കിട്ടപ്പാറ പ്രദേശങ്ങളിലെ നിരവധിപേരും അഭിനയിച്ചിട്ടുണ്ട്.

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലുക്മാന്‍ അവറാനും ജാഫര്‍ ഇടുക്കിക്കും പുറമെ ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളാണ്. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ്. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.

summary: video song from ‘Jackson bazaar youth’ is out it was shot in Peruvannamoozhi