ടി.പി സീന പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് വൈസ് പ്രസിഡന്റായിരുന്ന സി.എം.വിജയന്റെ മരണത്തെ തുടർന്ന്


പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ടി.പി.സീനയെ (സിപിഎം) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന സി.എം.വിജയൻ മരണപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നാലാം വാർഡ് വിലാതപുരം അംഗമാണ് സീന.

സീനയും യുഡിഎഫിലെ കെ.എം സമീറുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സീനക്ക് 9 വോട്ടും എതിരെ മത്സരിച്ച സമീറിന് ഏഴ് വോട്ടും ലഭിച്ചു. ആകെ 17 അംഗങ്ങളാണുള്ളത്. സീന തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് പദം വനിതകൾക്കായി.

നിലവിൽ പ്രസിഡന്റ് വി.കെ ജ്യോതിലക്ഷ്മി അരൂർ സ്വദേശിയാണ്. വൈസ് പ്രസിഡന്റ് പുറമേരി മേഖലയിൽ നിന്നാകണം. സി. പി എമ്മിന് പുറമേരി മേഖലയിൽ പുരുഷ അംഗങ്ങളില്ല. അതിനാൽ സീനയെ തീരുമാനിക്കുകയായിരുന്നു.