ക്ഷീരകര്‍ഷകര്‍ക്കിനി കാലികളെ സൗജന്യമായി പരിശോധിപ്പിക്കാം; പേരാമ്പ്രയിലെ സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രിയില്‍ ലബോറട്ടറി തുറന്നു
പേരാമ്പ്ര: പേരാമ്പ്ര സര്‍ക്കാര്‍ വെറ്ററിനറി പോളി ക്ലിനിക്കില്‍ ക്ലിനിക്കല്‍ വെറ്ററിനറി ഡയഗ്ണോസ്റ്റിക് ലബോറട്ടറി തുറന്നു. ലബോറട്ടറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 10.26 ലക്ഷംരൂപ ചെലവഴിച്ചാണ് ലബോറട്ടറി സജ്ജമാക്കിയത്.
ക്ഷീരകര്‍ഷകര്‍ക്ക് ഇവിടെ കാലികളെ സൗജന്യമായി പരിശോധനകള്‍ നടത്താവുന്നതാണ്. മറ്റു മൃഗങ്ങളുടെ പരിശോധനയും ചുരുങ്ങിയ ചെലവില്‍ ചെയ്യാനാകും. മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയില്‍ ആദ്യമായാണ് ബ്ലോക്ക് തലത്തില്‍ വെറ്ററിനറി ലബോറട്ടറി വരുന്നത്.
ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷയായി. സ്ഥിരംസമിതി ചെയര്‍മാന്‍ കെ സജീവന്‍, പേരാമ്പ്ര ഗ്രാമപ്പഞ്ചായത് പ്രസിഡന്റ്. വി.കെ പ്രമോദ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഷാജി എന്നിവര്‍ മുഖ്യാതിഥികളായി.
ശശികുമാര്‍ പേരാമ്പ്ര, പി.ടി അഷ്‌റഫ്, പ്രഭാശങ്കര്‍, ഗിരിജ ശശി, ഗ്രാമപ്പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, കെ നാരായണക്കുറുപ്പ്, ആര്‍.എം രവീന്ദ്രന്‍ ക്ഷീരസംഘം പ്രസിഡന്റുമാരായ ഐ സുരേഷ്, പി.പി രാമകൃഷ്ണന്‍, എം വിശ്വന്‍, പി.എസ് സുനില്‍കുമാര്‍, അജീഷ് കല്ലോട്, പ്രകാശന്‍ കിഴക്കയില്‍, കെ പ്രസൂണ്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഇ.സി ലീന, ഡോ. എം.എസ് ജിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.