ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു; അഭിമുഖം 19 ന്, വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 19 ന് രാവിലെ 11 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2768075.

Summary: Veterinary doctor is appointed in the animal hospitals in different blocks of the district; Let’s take a closer look at Interview 19