ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം; യൂട്യൂബര്‍ തൊപ്പി വടകര പോലീസ് സ്‌റ്റേഷനില്‍
വടകര: തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് നിഹാദും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം. വടകരയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. കൈനാട്ടിയില്‍ വച്ച് സ്വകാര്യ ബസ് നിഹാദും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ ഓവര്‍ടേക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
പിന്നാലെ നിഹാദും കൂട്ടാളികളും ബസിനെ പിന്തുടര്‍ന്ന് വടകര പുതിയ സ്റ്റാന്റില്‍ എത്തുകയും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ബസ് ജീവനക്കാര്‍ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന് ആരോപിച്ച് നിഹാദുമായി വീണ്ടും തര്‍ക്കത്തിലായെന്നാണ് വിവരം.

പിന്നാലെ ബസ് സ്റ്റാന്റ് പരിസരത്ത് ആളുകള്‍ കൂടുകയും കൂടുതല്‍ വാക്ക് തര്‍ക്കമാവുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തില്‍ കയറി പോവാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നിഹാദിനെയും കൂട്ടാളികളെയും വടകര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ വാഹനവും സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
Description: Verbal altercation with bus staff; YouTuber arrested at Vadakara police station