രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം ജാഥാ അംഗം; വേണുഗോപാലിന് പേരാമ്പ്രയില്‍ സ്വീകരണം


പേരാമ്പ്ര: ഭാരത് ജോഡോ യാത്രയില്‍ സ്ഥിരം ജാഥാ അംഗമായ കൊയിലാണ്ടിക്കാരനായ വേണുഗോപാലിന് സേവാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമറ്റി സ്വീകരണം നല്‍കി.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മധു കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സേവാദള്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. പുഷ്പന്‍, രവീന്ദ്രന്‍ എ.പി, ആദര്‍ശ് അരിക്കുളം, ബിനീഷ് പ്രസാദ്, മൂസകുട്ടി, പത്മനാഭന്‍, സുനില്‍ കുമാര്‍, ദിനേശന്‍, ചന്തു തുടങ്ങിയവര്‍ സംസാരിച്ചു.