മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനം; വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം, ഒപ്പം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും


പേരാമ്പ്ര: വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ വിജയികളെയും ശാസ്ത്രോത്സവത്തിലെ സംസ്ഥാനതല വിജയി, കലോത്സവത്തിലെയും കായികോത്സവത്തിലെയും ജില്ലാ-സബ് ജില്ലാ വിജയികളെയുമാണ് അനുമോദിച്ചത്.

അനുമോദന പരിപാടിക്കൊപ്പം ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ മുറ്റം ടൈലിങ്, കുടിവെള്ള പദ്ധതി, ചുറ്റുമതിൽ, നവീകരിച്ച കമ്പ്യൂട്ടർ ലാബ്, ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു കെ.കെ അധ്യക്ഷയായി. പ്രധാനാധ്യാപിക എസ്.സുശീല കുമാരി സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.രാജശ്രീ, പി.എം.രാഘവൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, വിനോദൻ പാറക്കുളങ്ങര, പി.ടി.എ പ്രസിഡന്റ് കെ.അശോക്‌കുമാർ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ പി.സന്തോഷ്, എം.പി.ടി.എ ചെയർപേഴ്സൺ ജാസ്മിൻ യൂസഫ് എന്നിവർ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി മനോജ് കുമാർ പി.പി നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും. വിജയാഹ്ളാദ റാലി നടത്തി.