ആറാം വർഷവും നൂറിൽ നൂറ്; എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയവുമായി വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ


പേരാമ്പ്ര: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നൂറ് ശതമാനം വിജയവുമായി വെങ്ങപ്പറ്റ ഗവൺമെൻറ് ഹൈസ്കൂൾ. പരീക്ഷ എഴുതിയ 34 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോ​ഗ്യത നേടി. നാല് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

അറുപത്തി ഒമ്പത് വർഷമായി പ്രദേശത്തെ പ്രവർത്തനപാരമ്പര്യമുള്ള സ്കൂളാണ് വെങ്ങപ്പറ്റ. തുടർച്ചയായ ആറാം വർഷമാണ് സ്കൂൾ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് നൂറുമേനി വിജയം ആവർത്തിക്കുന്നത്.

99.7%മാണ് ഇത്തവണ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.