വേളം മേനോത്ത് മുക്ക് – കോവുപ്പുറം റോഡ് നാടിന് സമര്‍പ്പിച്ചു
വേളം: പഞ്ചായത്ത് 12-ാം വാര്‍ഡിലെ മേനോത്ത് മുക്ക് -കോവുപ്പുറം റോഡ് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമ മലയില്‍ അധ്യക്ഷത വഹിച്ചു. കെ.കെ ഷൈജു, കെ.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ.പി അമ്മദ്, കോട്ടയില്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് വികസന സമിതി കണ്‍വീനയര്‍ കാളങ്കി മുഹമ്മദ് സ്വാഗതവും പി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Description: Velom Menoth Mukk – Kovuppuram Road Inauguration