വെള്ളിയാം കല്ല് ഇനി ഇന്ത്യൻ കോസ്റ്റ് ഗാഡിന്റെ നിയന്ത്രണത്തിലായിരിക്കും; പ്രചരിക്കുന്ന വിഡീയോയിലെ സത്യാവസ്ഥയെന്ത്
വടകര: തിക്കോടിയിലെ കടലിൻ്റെ നടുക്ക് ഏഴ് നോട്ടിക്കൽ മൈൽ ദൂരത്തുള്ള വെള്ളിയാൻ കല്ല് ഇനി ഇന്ത്യൻ കോസ്റ്റുഗാഡിൻ്റെ അണ്ടർലായിരിക്കും. ഈ അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ കോസ്റ്റ് ഗാഡ് വെള്ളിയാംകല്ലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ദൃശ്യങ്ങളല്ല.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാംകല്ലിൽ ദേശീയപതാക ഉയർത്തുന്നതാണ് ദൃശ്യത്തിലുള്ളത്. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വടകര ഡിവൈഎസ്പി ഹരിപ്രസാദ് വെള്ളിയാംകല്ലിൽ ദേശീയപതാക ഉയർത്തി.
കോസ്റ്റൽ ഇൻസ്പെക്ടർ ദീപു എൻ, എസ്ഐ പ്രശാന്ത്, കോസ്റ്റൽ വാർഡന്മാർ, സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Description: Vellyam Kalll will now be under the control of the Indian Coast Guard; What is the truth in the circulating video?