മുത്തുക്കുടയും ശിങ്കാരിമേളവുമായി വർണ്ണശബളമായ വിളംബരയാനം; വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്തിയാഘോഷത്തിന് മുന്നോടിയായി വിളംബരയാത്ര
വടകര: വെള്ളികുളങ്ങര എൽ പി. സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുത്തുക്കുടയും ശിങ്കാരിമേളക വിവിധ കലാരൂപങ്ങളുമായി ടൗണിൽ വർണ്ണശബളമായ വിളംബര യാത്ര നടന്നു. സ്കൂൾ വിദ്യാർത്ഥികൾ , അദ്ധ്യാപകർ , അങ്കണവാടി കുട്ടികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വ അദ്ധ്യപകർ എന്നിവർ വിളംബരയാനത്തിൽ അണിനിരന്നു.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്പി. ശ്രീജിത്ത് , സ്വാഗത സംഘം ചെയർമാൻ ജൗഹർ വെളളികുളങ്ങര , ജനറൽ കൺവീനർ കെ.പി. ഉഷ , കെ. അശോകൻ , കുഞ്ഞിക്കണ്ടി കുമാരൻ, വി . പി. രാഘവൻ , മജീദ് ഹാജി , പി.പി. രാജൻ , ബാബു പറമ്പത്ത് ,എം. രാമചന്ദ്രൻ , ബാബു പൂളക്കൂൽ , വി.പി. സുരേന്ദ്രൻ , പി.പി. രാജു , എം. ജയപ്രകാശ് എന്നിവർ വി നേതൃത്വം നൽകി. ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുമണിക്ക് കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. ശതാബ്ദി ഉദ്ഘാടന പ്രഖ്യാപനവും നടത്തും.
കെട്ടിടോദ്ഘാനത്തോടനുബന്ധിച്ച് കലാസന്ധ്യയും ഏഴിന് അരങ്ങേറും. 2025 ഏപ്രിൽ വരെ നീളുന്ന വിവിധ പരിപാടികൾ ശതാബ്ദിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും.