ചെമ്മരത്തൂർ – തോടന്നൂർ റോഡിലെ വെള്ളക്കെട്ട് ; ദുരിതയാത്രയിൽ പ്രദേശവാസികൾ


ചെമ്മരത്തൂർ : മഴയൊന്ന് ശക്തമായാൽ ചെമ്മരത്തൂർ – തോടന്നൂർ റോഡിൽ വെള്ളം നിറയും. വർഷങ്ങളായി ഇത് തുടരുന്നു. പ്രദേശത്തെ റേഷൻ കടയിലേക്കും സ്കൂളിലേക്കും ആളുകൾ സ്ഥിരമായി പോകുന്ന വഴിയാണിത്. വാഹനയാത്ര ദുഷ്ക്കരമാണെന്നത് പോലെ ഈ റോഡിൽ കാൽനടയാത്രയും സാധ്യമാകാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.

വാർഡം​ഗം മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇവരാരും വെള്ളക്കെട്ടിന് ശ്വാശ്വത പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എല്ലാ വർഷവും മഴക്കാലം ചെമ്മരത്തൂർ തോടന്നൂർ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

റോഡ് നിർമ്മിക്കുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ ഓവുചാലുകൾ നിർമ്മിക്കാത്തതാണ് ഈ ദുരിതത്തിന് കാരണമെന്ന് ചെമ്മരത്തൂർ വാട്സ് അപ് ഗ്രൂപ്പ് യോഗം പറയുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും ഗ്രൂപ്പ് യോഗം ആവശ്യപ്പെട്ടു.