ചെമ്മരത്തൂർ ടൗണിലും വെള്ളക്കെട്ട്; കച്ചവട സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ, വാഹനയാത്രികരും ദുരിതത്തിൽ


ചെമ്മരത്തൂർ: വെള്ളക്കെട്ടിന്റെ ദുരിതംപേറി ചെമ്മരത്തൂർ ടൗണും. ഇന്നലെത്തെ മഴയിൽ ചെമ്മരത്തൂർ ടൗണിൽ പൂർണ്ണമായും വെള്ളം കയറി.ഇതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

ടൗണിലൂടെയുള്ള വാഹനയാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴ തുടങ്ങിയാൽ ചെമ്മരത്തൂർ വെള്ളത്തിലാണ്. ഇതിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ഉൾപ്പെടെ ആലോചിക്കേണ്ടിവരുമെന്ന് ചെമ്മരത്തൂരിലെ വ്യാപരികൾ അറിയിച്ചു.