പാതയൊരുങ്ങി; ചങ്ങരോത്ത് പഞ്ചായത്തിലെ വെള്ളച്ചാല്‍ – കൈതക്കുളം റോഡ് ഉദ്ഘാടനം ചെയ്തു


ചങ്ങരോത്ത്: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വെള്ളച്ചാല്‍ – കൈതക്കുളം റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് കണ്‍വീനര്‍ പി.സി. ലെനിന്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അംഗം കെ.ജി. രാമനാരായണന്‍, എ.ഡി.എസ് അംഗം പ്രമീള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

അയല്‍ കൂട്ടം ഭാരവാഹികളായ രജില ജോബി സ്വാഗതം പറഞ്ഞു. സിബി തോപ്പില്‍ നന്ദി പറഞ്ഞു.