വേളം മണിമല നാളികേര പാർക്ക്; രണ്ടാംഘട്ട പ്രവൃത്തിക്ക് ഡിസംബറിൽ തുടക്കമാകും
കുറ്റ്യാടി: നാളികേര കർഷകരുടെയും നാളികേര ഉത്പന്ന വ്യാപാരികളുടേയും സ്വപ്നപദ്ധതിയായ മണിമല നാളികേര പാർക്ക് രണ്ടാംഘട്ട പ്രവൃത്തി ഡിസംബറോടെ ആരംഭിക്കും. കരാർ നൽകിയിരിക്കുന്നത്. പ്രവൃത്തിയുടെ സെലക്ഷൻ നോട്ടീസ് കെഎസ്ഐഡിസി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി. കരാർ നടപടി അവസാനഘട്ടത്തിലാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു.
വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് സബ്‌സ്റ്റേഷൻ നിർമിക്കുന്നതിന് കെ എസ് ഇ ബിക്ക് കത്ത് നൽകിയിരുന്നു. സബ്സ്റ്റേഷൻ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. പ്രവൃത്തിയുടെ തുടർ അവലോകനവും നടത്തി. 2025 ആദ്യ മാസങ്ങളിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കി വ്യവസായ മേഖലയിൽ വലിയ ഉണർവ് നൽകാനാണ് ലക്ഷ്യമിടുന്നത്.