പാറക്കടവിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത് മറ്റു വാഹനയാത്രികരുമായുള്ള വാക്കുതർക്കത്തിനിടെ; സ്റ്റേഷനിലെത്തിച്ചപ്പോൾ ഓടി രക്ഷപ്പെടാനും ശ്രമം


നാദാപുരം: വാഹനങ്ങൾ സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കം വിനയായി. പ്രശ്നം അന്വേഷിക്കാൻ പോലീസെത്തിയപ്പോൾ കണ്ടത് കാറിൽ എം ഡി എം എ. വയനാട് സ്വദേശികളായ തയ്യിൽ മുഹമ്മദ് ഇജാസ്, കമ്പളക്കാട് പുതിയ വീട്ടിൽ അഖില (26) എന്നിവരെയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. പേരോട് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ഇവരുടെ വാഹനത്തിൽ പരിശോധന നടത്തി. 32 ഗ്രാം എം.ഡി.എം.എയും ഇത് തൂക്കി നൽകാനുള്ള ഉപകരണവും കണ്ടെടുത്തു.

സ്റ്റേഷനിൽ എത്തിച്ചപ്പോൾ മുഹമ്മദ് ഇജാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഇയാളെ ബലമായി പിടികൂടി. സ്റ്റേഷനിൽ നിന്ന് ഇരുവരും ബഹളമുണ്ടാക്കുന്നുണ്ട്. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ പ്രകോപിതരായെന്നും നാദാപുരം പോലിസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

പ്രതികൾ എവിടെ നിന്നാണ് മയക്കുമരുന്നുമായി നാദാപുരത്ത് എത്തിയതെന്നും ആർക്ക് വില്പന നടത്താനാണ് കാറിൽ സഞ്ചരിച്ചതെന്നും ഉൾപ്പടെ പോലിസ് അന്വേഷിക്കുന്നുണ്ട്. നാദാപുരം എസ്.ഐ അനിഷ് വടക്കേടത്തും സംഘവുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.