സ്വകാര്യബസില്‍ 26 കുപ്പി വിദേശമദ്യം കടത്താന്‍ ശ്രമം; നാദാപുരത്ത് യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍


നാദാപുരം: സ്വകാര്യ ബസില്‍ വിദേശ മദ്യം കടത്തുന്നതിനിടെ യാത്രക്കാരന്‍ പിടിയില്‍. സംഭവത്തില്‍ തിനൂര്‍ മുണ്ടാംകണ്ടം തലിപ്പിലിയത്ത് രാജീവന്‍ (45)നെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്.

നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാനപാതയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെ 26 കുപ്പികളിലായി 13 ലിറ്റര്‍ മാഹിയില്‍നിന്നുള്ള വിദേശമദ്യം പിടിച്ചെടുക്കുകയായിരുന്നു.

നാദാപുരം റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.കെ. ശ്രീജിത്ത്, സി.ഇ.ഒ.മാരായ വി.സി. വിജയന്‍, പി.പി. ശ്രീജേഷ്, ഡ്രൈവര്‍ ഇ.കെ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.