മുഹമ്മദ് ഇവാന് വേണ്ടി ഒരു ദിവസത്തെ ഉച്ചഭക്ഷണം വെജിറ്റേറിയനാക്കിയാലോ? പണം സമാഹരിക്കാന്‍ വെജിറ്റേറിയന്‍ ഉച്ചഭക്ഷണ ചലഞ്ചുമായി മുതുവണ്ണാച്ച പുറവൂരിടം പരദേവത-ഭഗവതി ക്ഷേത്രം; നമുക്കും കൈകോര്‍ക്കാം


പേരാമ്പ്ര: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി അഥവാ എസ്.എം.എ എന്ന ഗുരുതര രോഗം ബാധിച്ച പാലേരിയിലെ ഒന്നര വയസുകാരന്‍ മുഹമ്മദ് ഇവാനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി പമം സമാഹരിക്കാനൊരുങ്ങി ഒരു ക്ഷേത്രവും. മുതുവണ്ണാച്ച പുറവൂരിടം പരദേവത-ഭഗവതി ക്ഷേത്രമാണ് കുഞ്ഞ് ഇവാനായി വെജിറ്റേറിയന്‍ ഉച്ചഭക്ഷണ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്.

പതിനെട്ട് കോടി രൂപയാണ് ഇവാന്റെ ചികിത്സയ്ക്കായി ആവശ്യമായ തുക. നാടാകെയുള്ള വിവിധ കൂട്ടായ്മകള്‍ ഇവാനായി പലവിധം മാര്‍ഗങ്ങളിലൂടെ ഇവാന് വേണ്ടി പണം സമാഹരിക്കുകയാണ്. പായസം ചലഞ്ച്, ബിരിയാണി ചലഞ്ച്, സ്‌ക്രാപ്പ് ചലഞ്ച് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു.

സമാനമായ പരിപാടിയാണ് മുതുവണ്ണാച്ച പുറവൂരിടം പരദേവത-ഭഗവതി ക്ഷേത്രവും സംഘടിപ്പിക്കുന്നത്. ജൂലൈ 24 നാണ് ക്ഷേത്രത്തിന്റെ വെജിറ്റേറിയന്‍ ഉച്ചഭക്ഷണ ചലഞ്ച്.

ഒരു പൊതി ചോറിന് 50 രൂപയാണ് വില. വീടുകളിലും സ്ഥാപനങ്ങളിലും ഭക്ഷണം എത്തിച്ചു നല്‍കും. 9526764713, 9645010587, 9048306792, 9946540722 എന്നീ നമ്പറുകളില്‍ വിളിച്ച് ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്. പണം നല്‍കാന്‍ 8590959823 എന്ന ഗൂഗിൾ പേ നമ്പറും ഉപയോഗിക്കാം.


Related News: ബാല്യമനസ്സിന്റെ നന്മ: കൈയ്യിലുള്ളതില്‍ വിലപിടിപ്പുള്ളത് നല്‍കാന്‍ തയ്യാറായൊരു കൊച്ചു മിടുക്കി; ഇവാന്റെ ചികിത്സക്ക് സ്വര്‍ണ്ണ കമ്മല്‍ നല്‍കി ചെറുവാളൂര്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


പരമാവധി ആളുകള്‍ ചലഞ്ചില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. മതമൈത്രിയുടെ വലിയ സന്ദേശം കൂടി ഉയര്‍ത്തിപ്പിടിക്കുന്ന ഈ പരിപാടിയുടെ ഭാഗമായി കുഞ്ഞ് ഇവാനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ നമുക്കും കൈകോര്‍ക്കാം.

മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് നേരിട്ട് പണം അയക്കാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ:

അക്കൗണ്ട് നമ്പർ: 20470200002625

IFSC: FDRL0002047

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)