വെങ്ങപ്പറ്റ ഹൈസ്‌കൂളില്‍ തുടര്‍ പഠന സാധ്യതാ ക്ലാസ് സംഘടിപ്പിച്ചു


കൂത്താളി: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ എസ്.എല്‍.സി വിജയികള്‍ക്കുള്ള അനുമോദന യോഗവും, കരിയര്‍ ഡവലപ്പ്‌മെന്റ് ക്ലാസും സംഘടിപ്പിച്ചു.

 

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ടി. രാജശ്രീ, സുരേഷ് കനവ് ( സിനി ആര്‍ട്ടിസ്റ്റ്) എസ്.എം.സി ചെയര്‍മാന്‍ പി. കെ റഷീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രധാനധ്യാപിക സുശീല കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി മനോജ് കുമാര്‍ നന്ദി പറഞ്ഞു. റിട്ട. അധ്യാപകന്‍ കെ.പി മുഹമ്മദ് അഷറഫ് ക്ലാസെടുത്തു.