‘പ്രശ്നങ്ങളും ആവശ്യങ്ങളും അവർ പങ്കുവെച്ചു’; കീഴരിയൂരിൽ വയോജന ഗ്രാമസഭ ചേര്‍ന്നു


കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വയോജന ഗ്രാമസഭ ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ഹാളിൽ ചേർന്ന വയോജന ഗ്രാമസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം സുനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അമൽ സരാഗ, നിഷാ വല്ലി പടിക്കൽ, പഞ്ചായത്തം​ഗങ്ങളായ എം.സുരേഷ്, ഫൗസിയ കുഴമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Summary: vayojana gramasabha at Keezhariyoor panchyat