അക്ഷരങ്ങളോടും പുസ്തകങ്ങളോടും കൂട്ടുകൂടി അവരിനി അറിവിന്റെ കൂടുതൽ തലങ്ങളിലേക്ക് പറന്നുയരും; കീഴരിയൂരിൽ വായനച്ചങ്ങാത്തം സംഘടിപ്പിച്ചു
കീഴരിയൂർ: വിദ്യാർത്ഥികളുടെ വായനയെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വായനച്ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു. കണ്ണോത്ത് യു .പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല നിർവഹിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശശി പറോളി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ് മാസ്റ്റർ, പി.ഇ.സി കൺവീനർ സുഗന്ധി ടീച്ചർ, സ്റ്റാഫ് പ്രതിനിധി സി.ബിജു മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.ആർ.സി കോർഡിനേറ്റർ സതീഷ് ബാബു പദ്ധതി വിശദീകരണം നടത്തി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ട്രൈ ഔട്ട് ക്ലാസുകളും നടത്തി. ആർ.പിമാരായ പി.ഷിജിത്ത്, രജിത്ത്, ടി.വി സംഗീത്, അനുശ്രീ എന്നിവർ ക്ലാസുകൾ നയിച്ചു. ട്രൈ ഔട്ട് ക്ലാസുകളിലൂടെ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം ബി.ആർ.സി ട്രെയ്നർ പി അനീഷ് മാസ്റ്റർക്ക് നൽകി കീഴരിയൂർ വെസ്റ്റ് എം.എൽ.പി ഹെഡ്മിസ്ട്രസ് സതീരക്നം നിർവ്വഹിച്ചു. പ്രധാന അധ്യാപിക കെ.ഗീത സ്വാഗതവും അനുശ്രീ നന്ദിയും പറഞ്ഞു. പരിപാടിയിൽ കീഴരിയൂർ പി.ഇ.സി പരിധിയിIലെ മുഴുവൻ എൽ.പി വിഭാഗം അധ്യാപകരും പങ്കെടുത്തു.
Summary: Vayanachangatham held at keezhariyoor