‘നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ ഉദ്യോഗസ്ഥ- സി.പി.എം. കൂട്ടുകെട്ട് അന്വേഷിക്കണം’; വയലാളി മേഖലാ മുസ്ലിം ലീഗ് സമ്മേളനം
പേരാമ്പ്ര: നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ ഉദ്യോഗസ്ഥ-സി.പി.എം. കൂട്ടുകെട്ട് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥ-സി.പി.എം. ബന്ധമാണെന്നും ഇതെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും വയലാളി മേഖലാ മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു.
ബൈപ്പാസ് റോഡ് നിര്‍മ്മാണം ആരംഭിച്ചതു മുതല്‍ റോഡിന്റെ ഇരുവശത്തും സമീപ പ്രദേശങ്ങളിലെ കുന്നുകള്‍ ഇടിച്ച് വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നത് തുടരുകയാണെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതും, പരിസര പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം രൂക്ഷമാകാനും കാരണമാകുമെന്നും സി.പി.എം. നേതാക്കളുടെ ബിനാമിയായി പ്രവര്‍ത്തിക്കുന്ന മണ്ണ്, ബിസിനസ്സ് ലോബികളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും യോഗം ആരോപിച്ചു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലി മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഷെര്‍മിന കോമത്ത് ക്ലാസ് എടുത്തു.
പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി റസാക്ക്, എന്‍.കെ കുഞ്ഞിമുഹമ്മദ്, പി.കെ റഹീം, ആര്‍.കെ മുഹമ്മദ്, വി ആലിഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. വി നിസാര്‍ സ്വാഗതവും കെ.സി റസാക്ക് നന്ദിയും പറഞ്ഞു.
കെ.സിറസാക്ക് ( പ്രസിഡണ്ട്), വി നിസാര്‍ (ജനറല്‍ സെക്രട്ടറി ), വി റസാക്ക് ( ട്രഷറര്‍), വനിതാ ലീഗ് കെ.ടി നസീമ ( പ്രസിഡണ്ട്), പി.എം ഫൗസിയ ( ജന. സെക്രട്ടറി), കെ.സി ഷഫീന (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.