വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു


കുന്നുമ്മല്‍: വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ അധ്യാപകന്‍ പെരുവാണിയിൽ പനയുള്ള പറമ്പത്ത് ഷാജി അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌ക്കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്‌.

അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വത്സല.

ഭാര്യ: അന്നദ (അധ്യാപിക, വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍)

മക്കള്‍: മേഘസ്വന (വിദ്യാര്‍ത്ഥി).

സഹോദരന്‍: ഷിനോജ്.

സംസ്‌കാരം: ഇന്ന് രാത്രി 9മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

പ്രമുഖ കായികാധ്യാപകന്‍ പരേതനായ പി.പി സുകുമാരന്റെ സഹോദര പുത്രനാണ്.

Description: Vattoli National Higher Secondary School teacher Shaji passed away