കരുവണ്ണൂര്‍ ഗവ. യു.പി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ശില്‍പ്പശാല


നടുവണ്ണൂര്‍: കരുവണ്ണൂര്‍ ഗവ. യു.പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരം പ്രീ പ്രൈമറി ശില്‍പ്പശാല നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സി.കെ.സോമന്‍ അധ്യക്ഷനായി.

എം.മധുസൂദനന്‍ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക വിജയകുമാരി, പി.ടി.എ പ്രസിഡന്റ് സി.സുനില്‍ എന്നിവര്‍ സംസാരിച്ചു.